Friday, November 12, 2021

 

 

The red street 


 

                  

 

 1 . ബുധവാർപേട്ടയിലെ സ്ത്രീ 

പൂനെയിൽ പഠിക്കുന്നകാലം , ഏതൊരു നഗരത്തിനും കറുപ്പും ചുവപ്പും വെള്ളയും നിറങ്ങൾ  കാണും ചുവപ്പ് ചക്രവാളത്തെ പോലെ സൂര്യാസ്തമനത്തിനു ശേഷമാണു കൂടുതലായി പ്രത്യകഷപെടുക . "ബുധവാർപേട്ട" മുംബയിലെ ചുവന്ന തെറിവിന്റെ അത്രെയും വരില്ലെങ്കിലും ഇന്ത്യയിലെ പേരുകേട്ടതും മഹാരാഷ്ട്രയിൽ രണ്ടാമത്തെയുമായ റെഡ്സ്റ്റീട് അല്ലെങ്കിൽ റെഡ്‌ലൈറ് ഏരിയ. ആദ്യമായി ബുധവാർപേട്ടഎന്ന പേര് കേൾക്കുന്നത് ഒരു രസകരമായ കഥയിലൂടെയാണ്. ബീഹാർ കാരനായ എന്റെ സുഹൃത്തിന് കൊൽക്കത്ത കാരിയോട്  ഭയന്കര പ്രണയം രാവിലെ മുഴുവൻ അവൻ പുറകെ നടക്കും രാത്രിയായാൽ നിലാവാതെ കുറുക്കനെ പോലെ റോഡ് അരികിൽനിന്ന് അവയുടെ ഹോസ്റ്റൽ റൂമിലേക്ക് നോക്കിയിരിക്കും . ഒരിക്കൽ കാമുകൻ ക്ഷീണം കൊണ്ട് ഉറങ്ങി പോയി പെട്ടന്ന് ഒരു സ്ത്രീ അവനെ തട്ടിയുണർത്തി എന്നിട്ട് "വാ നമ്മുക്ക് പോകാം" എന്ന് പറഞ്ഞു അവന്റെ കയ്യിൽ പിടിച്ചു കുറച്ചുനേരത്തേക്ക് അവൻ നിശ്ചലമായി അതിന്നു ശേഷം "എന്നെ വിട്  "എന്ന പറഞ്‍ അവൻ ശര വേഗത്തിൽ ഓടി രക്ഷപെട്ടു. ആദ്യം തന്നെ തട്ടിക്കൊണ്ടുപോകാനായിരുന്നു എന്നുകരുതി എന്നാൽ അത് ബുധവാർപേട്ടൽ നിന്നും വന്ന സ്ത്രീ ആണെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ സാദാരണയാണെന്നും സീനിയർ വിദ്യാർത്ഥികൾ പറഞ്ഞു. ഇത് കോളേജ് മുഴുവനും ചിരിപടർത്തി തിരിഞ്ഞു നോക്കാതിരുന്ന തന്റെ കാമുകി വരെ ഈ കഥ  കേട്ട് ചിരിച്ചു .

2 . ഇറാനിയുടെ അവിഹിതം 

ഒരിക്കൽ അവിചാരിതമായി ഇറാനി റൂമിൽ വന്നു എന്നിട്ട് പറഞ്ഞു എനിക്ക് നിന്റെ ഒരു സഹായം വേണം ഞാൻ ആ ശ്രീലങ്കൻ സന്യാസിയുടെ കയ്യിൽ നിന്നും ബൈക്ക് വാങ്ങിയിട്ടുണ്ട്  മാർക്കറ്റിൽ പോയി കുറച്ചു  സാധനം മേടിക്കണം എനിക്ക് ബൈക്ക് ഓടിക്കാൻ അറിയില്ല .ഞാൻ ശെരിയെന്നു പറഞ്ഞു  ഞങ്ൾ രണ്ടുപേരും കൂടി തൊട്ടടുത്തുള്ള മാർക്കറ്റിൽ പോയി, മാര്കെറ്റിലൂടെ പോയികൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഇറാനി നിർത്താൻ പറഞ്ഞു ഒരു കാറിൽ നിന്നും ഒരു സ്ത്രീയും രണ്ടു യുവാക്കളും ഇറങ്ങി ഇറാനി കുറച്ചുനേരം അവരെതന്നെ വീക്ഷിച്ചു കൊണ്ടിരുന്നു ഞാൻ ഒന്നും ചോദിക്കാൻ പോയതുമില്ല അവർ പോയതിനു ശേഷം ഇറാനി പറഞ്ഞു she is prostitute I know her  പെട്ടന്ന് തന്നെ ഞാൻ ചോദിച്ചു അത് നിങ്ങൾക് എങ്ങനെ അറിയാം ? ഇറാനി പറഞ്ഞു I use to visit Bhudhvarpett once in while for massage , I know her she is one among them ഇറാനി ഞാൻ വിചാരിച്ച ആളെ അല്ല, ഞങ്ങൾ തിരിച് ഹോസ്റ്റലിൽ എത്തി ആള് ഭയങ്കര പുളുവടിയനാണെന്ന് എല്ലാവര്ക്കും അറിയാം അത് കൊണ്ടുതന്നെ  phd ക്ക് പഠിക്കുന്ന മറ്റുള്ളവരോട് ഞാൻ ഈ കാര്യം ചോദിച്ചു അപ്പോൾ അറിയാൻ കഴിഞ്ഞത് ഇത് ഒരു പരസ്യമായ രഹസ്യമാണെന്നാണ് ബുധവാർപേട്ടയിലുള്ള സ്ത്രീകൾ ഇറാനിയെ കാണാൻ റൂമിൽ വരാറുണ്ടെന്ന്  പലരും പറഞ്ഞു. മറ്റുചിലർ പറഞ്ഞു എല്ലാ ഇറാനി അങ്ങോട്ട് പോവുകയാണ് പതിവെന്ന്.

3 . ബുധവാർപേട്ടയിലൂടെ 









Thursday, December 27, 2018

THE SHOE





                   ന്ന്  ഞാൻ പൂണെയിലെ  ഡെക്കാൻ കോളേജിൽ ARCHAEOLOGY പഠിക്കുന്നു , ARCHAEOLOGY  ലോട്ട്  എന്നെ എത്തിച്ചത് ഒരു SHOE ആയിരുന്നു . കോളേജിൽ ആദ്യമായി ജോയിൻ ചെയ്ത ദിവസം തന്നെ സീനിയർ വിദ്യാർത്ഥികളുടെ വക ഹോസ്റ്റലിലെ നവാഗതർക് പാർട്ടി  റാഗിങ്ങ് ഫ്രീ ക്യാമ്പസ് ആയതിനാൽ പോകാനും മടിയില്ലായിരുന്നു . എല്ലാ വിദ്യാർത്ഥികളും വട്ടത്തിൽ ഇരുന്നു എല്ലാവരോടും കൂടിയായി ഒരേ ചോദ്യം " എന്തുകൊണ്ട് നിങ്ങൾ  ARCHAEOLOGY  എടുത്തു " അല്ലെങ്കിൽ " എങ്ങനെ നിങ്ങൾ എവിടെ എത്തി  ചേര്ന്നു  " . ഓരോരുത്തരായി അനുഭവങ്ങൾ പങ്കുവെക്കാനായി തുടങ്ങി ബുദ്ധൻ മുതൽ ഇന്ത്യാന ജോൺസൺ വരെ യുള്ള അനുഭവങ്ങൾ ഞാൻ കേട്ടു . അടുത്ത ഊഴം എന്റെ തായിരുന്നു എല്ലാവരും ഇംഗ്ലീഷിലും ഹിന്ദിയിലുമായായാണ്  അനുഭവങ്ങൾ പങ്കു വെച്ചത്  ഇത് രണ്ടും വശമില്ല എന്ന പറഞ്ഞു രക്ഷപെടാം എന്ന ഞാൻ കരുതി പക്ഷെ നടന്നില്ല , അറിയാവുന്ന ഭാഷയിൽ പറഞ്ഞാണ് മതി ഞങൾ അല്പമെങ്കിലും മനസിലാക്കികൊള്ളം എന്ന അവരും മലയാളം പറയുന്നതിനേക്കാൾ നല്ലത് അറിയാവുന്ന അൽപ്പം ഇംഗ്ലീഷ് എടുത്ത് ഒരു പരീക്ഷണം നടത്തം എന്ന് തീരുമാനിച്ചു , അങ്ങനെ  ഞാൻ തുടങ്ങി " ഞാൻ 7 ക്ലാസ്സിൽ പഠിക്കുമ്പോൾ കൈരളി ടി.വി യിൽ വൈകുന്നേരങ്ങളിൽ വരാറുള്ള കാണാകാഴ്ച്ചകൾ  എന്ന പരിപാടി സ്ഥിരമായി കാണാറുണ്ടായിരുന്നു  ഒരു ദിവസം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഷൂ കണ്ടത്തി എന്ന വാർത്തയായിരുന്നു കാണിച്ചത് പുരാവസ്തു ഗവേഷകർ ഒരു ഉദ്ഗാനനത്തിലൂടെ ഇത് കണ്ടത്തിയത് എന്നും അവതാരിക പറഞ്ഞു  വളെരെ വിചിത്രമായ ആ ഷൂസും  ആ വാർത്തയും എന്നെ പുരാവസ്തു പഠനത്തിലേക്ക് അടുപ്പിച്ചു് തുടർന്ന് +2 വിൽ  ആർട്സ് സബ്‌ജക്റ്റും ഡിഗ്രിക് ഹിസ്റ്ററി യും എടുത്തു " അങ്ങനെ  എന്റെ അനുഭവം കഴിഞ്ഞപ്പോൾ എല്ലാവരും വേറെ ഏതൊക്കെയോ ചർച്ചാലിൽ മുഴുകിയിരുന്നു ഒരാൾ മാത്രം ഇതെല്ലം കേട്ടിരുന്നു , അതിനാൽ തന്നെ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലത്തെ ഒഴിവായി.  

Monday, December 24, 2018

Tarikh wayanad: Tarikh "The History book"

Tarikh wayanad: Tarikh "The History book": Tarikh  എന്നാൽ ചരിത്രം ഞാൻ ആദ്യമായി മലയാള വാക്കായ ചരിതം കേൾക്കുന്നതിന് മുൻപ്പ് തന്നെ കേൾക്കാൻ  തുടങ്ങിയ വാക്കാണ് تاريخ (Tarikh) . ...

Tarikh "The History book"



Tarikh  എന്നാൽ ചരിത്രം ഞാൻ ആദ്യമായി മലയാള വാക്കായ ചരിതം കേൾക്കുന്നതിന് മുൻപ്പ് തന്നെ കേൾക്കാൻ  തുടങ്ങിയ വാക്കാണ് تاريخ (Tarikh) . മതപഠനം നിര്ബന്ധമായതിനാൽ അഞ്ചം വയസ്സിൽ തന്നെ മദ്രസയിൽ ചേർത്തി മദ്രസയിൽ നാലാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ്  എനിക്ക്  Tarikh പുസ്തകം കിട്ടിയത് പുതിയ പുസ്തകം കിട്ടാനായി എനിക്ക് ഏഴാം ക്ലാസ് വരെ കാത്തിരിക്കേണ്ടി വന്നു  അതിനു പിന്നിൽ  ഒരു രസകരമായ  കഥയുണ്ട്  എപ്പോഴും  ഞാൻ പഴയ പുസ്തകം കടം വാങ്ങി ആയിരുന്നു പഠിച്ചിരുന്നത്  പുതിയ പുസ്തകത്തിന് കാശു  കൊടുക്കാൻ  മടിച്ച എന്റെ ഉമ്മ അയാൾപക്കത്തെ എന്നെക്കാൾ ഒരു ക്ലാസ് മുന്നിൽ പഠിക്കുന്ന കുട്ടിയിൽനിന്നും  പുസ്തകം മേടിച്ചുതരുകയായിരുന്നു പതിവ്‌പോലെ  മദ്രസ തുറക്കുമ്പോൾ കൂട്ടുകാരുടെ പുസ്തകത്തിന്റെ പുതിയ മണം എന്റെ പഴയപുസ്തകത്തിന് ഇല്ലാത്തതിന്റെ   വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും  പഠിക്കുന്നതെല്ലാം  ഒന്നുതന്നെയാണല്ലോ എന്ന്  ഞാൻ സ്വയം സമാദാനപ്പെടുത്തി , എന്നാൽ ഏഴാം ക്ലാസ്സിൽ അവൾ തോറ്റപ്പോൾ  ഞങ്ങൾ  ഒരേ ക്ലാസ്സിലായി എനിക്ക് പുതിയ   Tarikh പുസ്തകവും മേടിച്ചു തന്നു  . അപ്പോൾ എല്ലാവരുടെയും ഇഷ്ട്ട  വിഷയമായിരുന്നു Tarikh , മറ്റുവിഷയങ്ങളായ  ഉച്ചരാണം , ആചാര കർമം , സ്വഭാവ വികസനം എന്നിവയെക്കാൾ എത്രയോ എളുപ്പമായിരുന്നു Tarikh  മരുഭൂമിയിൽ വീറോടെ യുദ്ദം ചെയ്തത്  വിജയം കൈവരിച്ച കഥകൾ പഠിക്കാൻ എല്ലാവര്ക്കും  ആവേശമായിരുന്നു , മിനുട്ടുകൾക്കുള്ളിൽ പഠിച്ച ഉസ്താദ്  ചോത്യം ചോദിക്കുമ്പോൾ മണി മണിയായി  ഉത്തരം പറയാനും എനിക്ക് കഴിഞ്ഞിരുന്നു  . ചരിത്രവും മിത്തും തമ്മിലുള്ള വിത്യാസം അറിയാത്തതിനാൽ എന്റെ മനസ്സിൽ പല  സംശയങ്ങളും  ഉളവാവുകയും അതിന് എന്റേതായ കാരണം കണ്ടത്തി  ഞാൻ  കുഴികുത്തി മൂടുകയായിരുന്നു . എന്റെ ചോദ്യങ്ങൾ എന്നെ തന്നെ ഒരു പാപിയാക്കുമെന്ന് ഞാൻ കരുതി .സംശയങ്ങൾ ഉയർത്തി കാണിക്കാൻ പറ്റിയ  ഒരു സമൂഹത്തിലായിരുന്നു ഞാൻ ജീവിച്ചിരുന്നത്.