Tarikh എന്നാൽ ചരിത്രം ഞാൻ ആദ്യമായി മലയാള വാക്കായ ചരിതം കേൾക്കുന്നതിന് മുൻപ്പ് തന്നെ കേൾക്കാൻ തുടങ്ങിയ വാക്കാണ് تاريخ (Tarikh) . മതപഠനം നിര്ബന്ധമായതിനാൽ അഞ്ചം വയസ്സിൽ തന്നെ മദ്രസയിൽ ചേർത്തി മദ്രസയിൽ നാലാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ് എനിക്ക് Tarikh പുസ്തകം കിട്ടിയത് പുതിയ പുസ്തകം കിട്ടാനായി എനിക്ക് ഏഴാം ക്ലാസ് വരെ കാത്തിരിക്കേണ്ടി വന്നു അതിനു പിന്നിൽ ഒരു രസകരമായ കഥയുണ്ട് എപ്പോഴും ഞാൻ പഴയ പുസ്തകം കടം വാങ്ങി ആയിരുന്നു പഠിച്ചിരുന്നത് പുതിയ പുസ്തകത്തിന് കാശു കൊടുക്കാൻ മടിച്ച എന്റെ ഉമ്മ അയാൾപക്കത്തെ എന്നെക്കാൾ ഒരു ക്ലാസ് മുന്നിൽ പഠിക്കുന്ന കുട്ടിയിൽനിന്നും പുസ്തകം മേടിച്ചുതരുകയായിരുന്നു പതിവ്പോലെ മദ്രസ തുറക്കുമ്പോൾ കൂട്ടുകാരുടെ പുസ്തകത്തിന്റെ പുതിയ മണം എന്റെ പഴയപുസ്തകത്തിന് ഇല്ലാത്തതിന്റെ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പഠിക്കുന്നതെല്ലാം ഒന്നുതന്നെയാണല്ലോ എന്ന് ഞാൻ സ്വയം സമാദാനപ്പെടുത്തി , എന്നാൽ ഏഴാം ക്ലാസ്സിൽ അവൾ തോറ്റപ്പോൾ ഞങ്ങൾ ഒരേ ക്ലാസ്സിലായി എനിക്ക് പുതിയ Tarikh പുസ്തകവും മേടിച്ചു തന്നു . അപ്പോൾ എല്ലാവരുടെയും ഇഷ്ട്ട വിഷയമായിരുന്നു Tarikh , മറ്റുവിഷയങ്ങളായ ഉച്ചരാണം , ആചാര കർമം , സ്വഭാവ വികസനം എന്നിവയെക്കാൾ എത്രയോ എളുപ്പമായിരുന്നു Tarikh മരുഭൂമിയിൽ വീറോടെ യുദ്ദം ചെയ്തത് വിജയം കൈവരിച്ച കഥകൾ പഠിക്കാൻ എല്ലാവര്ക്കും ആവേശമായിരുന്നു , മിനുട്ടുകൾക്കുള്ളിൽ പഠിച്ച ഉസ്താദ് ചോത്യം ചോദിക്കുമ്പോൾ മണി മണിയായി ഉത്തരം പറയാനും എനിക്ക് കഴിഞ്ഞിരുന്നു . ചരിത്രവും മിത്തും തമ്മിലുള്ള വിത്യാസം അറിയാത്തതിനാൽ എന്റെ മനസ്സിൽ പല സംശയങ്ങളും ഉളവാവുകയും അതിന് എന്റേതായ കാരണം കണ്ടത്തി ഞാൻ കുഴികുത്തി മൂടുകയായിരുന്നു . എന്റെ ചോദ്യങ്ങൾ എന്നെ തന്നെ ഒരു പാപിയാക്കുമെന്ന് ഞാൻ കരുതി .സംശയങ്ങൾ ഉയർത്തി കാണിക്കാൻ പറ്റിയ ഒരു സമൂഹത്തിലായിരുന്നു ഞാൻ ജീവിച്ചിരുന്നത്.
No comments:
Post a Comment