![](https://static01.nyt.com/images/2010/06/10/world/10shoe_337_span/10shoe_337_span-articleLarge-v2.jpg)
ഇന്ന് ഞാൻ പൂണെയിലെ ഡെക്കാൻ കോളേജിൽ ARCHAEOLOGY പഠിക്കുന്നു , ARCHAEOLOGY ലോട്ട് എന്നെ എത്തിച്ചത് ഒരു SHOE ആയിരുന്നു . കോളേജിൽ ആദ്യമായി ജോയിൻ ചെയ്ത ദിവസം തന്നെ സീനിയർ വിദ്യാർത്ഥികളുടെ വക ഹോസ്റ്റലിലെ നവാഗതർക് പാർട്ടി റാഗിങ്ങ് ഫ്രീ ക്യാമ്പസ് ആയതിനാൽ പോകാനും മടിയില്ലായിരുന്നു . എല്ലാ വിദ്യാർത്ഥികളും വട്ടത്തിൽ ഇരുന്നു എല്ലാവരോടും കൂടിയായി ഒരേ ചോദ്യം " എന്തുകൊണ്ട് നിങ്ങൾ ARCHAEOLOGY എടുത്തു " അല്ലെങ്കിൽ " എങ്ങനെ നിങ്ങൾ എവിടെ എത്തി ചേര്ന്നു " . ഓരോരുത്തരായി അനുഭവങ്ങൾ പങ്കുവെക്കാനായി തുടങ്ങി ബുദ്ധൻ മുതൽ ഇന്ത്യാന ജോൺസൺ വരെ യുള്ള അനുഭവങ്ങൾ ഞാൻ കേട്ടു . അടുത്ത ഊഴം എന്റെ തായിരുന്നു എല്ലാവരും ഇംഗ്ലീഷിലും ഹിന്ദിയിലുമായായാണ് അനുഭവങ്ങൾ പങ്കു വെച്ചത് ഇത് രണ്ടും വശമില്ല എന്ന പറഞ്ഞു രക്ഷപെടാം എന്ന ഞാൻ കരുതി പക്ഷെ നടന്നില്ല , അറിയാവുന്ന ഭാഷയിൽ പറഞ്ഞാണ് മതി ഞങൾ അല്പമെങ്കിലും മനസിലാക്കികൊള്ളം എന്ന അവരും മലയാളം പറയുന്നതിനേക്കാൾ നല്ലത് അറിയാവുന്ന അൽപ്പം ഇംഗ്ലീഷ് എടുത്ത് ഒരു പരീക്ഷണം നടത്തം എന്ന് തീരുമാനിച്ചു , അങ്ങനെ ഞാൻ തുടങ്ങി " ഞാൻ 7 ക്ലാസ്സിൽ പഠിക്കുമ്പോൾ കൈരളി ടി.വി യിൽ വൈകുന്നേരങ്ങളിൽ വരാറുള്ള കാണാകാഴ്ച്ചകൾ എന്ന പരിപാടി സ്ഥിരമായി കാണാറുണ്ടായിരുന്നു ഒരു ദിവസം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഷൂ കണ്ടത്തി എന്ന വാർത്തയായിരുന്നു കാണിച്ചത് പുരാവസ്തു ഗവേഷകർ ഒരു ഉദ്ഗാനനത്തിലൂടെ ഇത് കണ്ടത്തിയത് എന്നും അവതാരിക പറഞ്ഞു വളെരെ വിചിത്രമായ ആ ഷൂസും ആ വാർത്തയും എന്നെ പുരാവസ്തു പഠനത്തിലേക്ക് അടുപ്പിച്ചു് തുടർന്ന് +2 വിൽ ആർട്സ് സബ്‌ജക്റ്റും ഡിഗ്രിക് ഹിസ്റ്ററി യും എടുത്തു " അങ്ങനെ എന്റെ അനുഭവം കഴിഞ്ഞപ്പോൾ എല്ലാവരും വേറെ ഏതൊക്കെയോ ചർച്ചാലിൽ മുഴുകിയിരുന്നു ഒരാൾ മാത്രം ഇതെല്ലം കേട്ടിരുന്നു , അതിനാൽ തന്നെ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലത്തെ ഒഴിവായി.